2011, മാർ 9

ബിജെപി ഇത്തവണയും വോട്ടുമറിക്കും

നൂ­റ്റി­നാല്‍­പ­ത് സീ­റ്റി­ലും മത്സ­രി­ക്കാ­നാ­ണ് ബിജെപി നേ­തൃ­ത്വം തീ­രു­മാ­നി­ച്ചി­രി­ക്കു­ന്ന­തെ­ങ്കി­ലും പതി­വു­പോ­ലെ ഈ തി­ര­ഞ്ഞെ­ടു­പ്പി­ലും വോട്ട് മറി­ക്കു­മെ­ന്നാ­ണ് അറി­യു­ന്ന­ത്. കഴി­ഞ്ഞ ദി­വ­സം ചേര്‍­ന്ന ബി­ജെ­പി യോ­ഗ­ങ്ങ­ളില്‍ എടു­ത്ത തീ­രു­മാ­ന­ങ്ങ­ളും അങ്ങ­ന­യൊ­രു സൂ­ചന നല്‍­കു­ന്നു­ണ്ടു­താ­നും. ആറ് സീ­റ്റു­ക­ളില്‍ വി­ജ­യി­ച്ചു കയ­റു­മെ­ന്നാ­ണ് കഴി­ഞ്ഞ ദി­വ­സം വി­ല­യി­രു­ത്തി­യി­രു­ന്ന­ത്. നാല്‍­പ­തോ­ളം സീ­റ്റു­ക­ളില്‍ നല്ല വോ­ട്ട് പി­ടി­ക്കാ­നാ­കു­മെ­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്ന­താ­യും നേ­തൃ­ത്വം വി­ല­യി­രു­ത്തി­യി­രു­ന്നു.

ആ­റ് സീ­റ്റില്‍ വി­ജ­യി­ക്കു­മെ­ന്നും നാല്‍­പ­ത് സീ­റ്റില്‍ നല്ലൊ­രു ശത­മാ­നം വോ­ട്ട് പി­ടി­ക്കു­മെ­ന്നും വി­ല­യി­രു­ത്തിയ യോ­ഗ­ങ്ങ­ളില്‍ ബാ­ക്കി­യു­ള്ള നൂ­റ് സീ­റ്റി­നെ­ക്കു­റി­ച്ച് മൗ­നം പാ­ലി­ക്കു­ക­യാ­ണ് ഉണ്ടാ­യ­ത്. രണ്ട് തര­ത്തി­ലാ­ണ് ഈ മൗ­ന­ത്തെ വ്യാ­ഖ്യാ­നി­ക്കാ­വു­ന്ന­ത്. ഒന്ന് കോണ്‍­ഗ്ര­സി­നെ ഒതു­ക്കാന്‍ ഇട­തു­പ­ക്ഷ­ത്തി­ന് വോ­ട്ട് മറി­ച്ചു­നല്‍­കു­ക, രണ്ട് ഈ മണ്ഡ­ല­ങ്ങ­ളില്‍ കോണ്‍­ഗ്ര­സി­നു വോ­ട്ടു­മ­റി­ക്കു­ക­യും പക­രം തങ്ങള്‍­ക്കു ജയ­സാ­ധ്യ­ത­യു­ള്ള മണ്ഡ­ല­ങ്ങ­ളില്‍ കോണ്‍­ഗ്ര­സി­ന്റെ വോ­ട്ടു­വാ­ങ്ങു­ക­യും ചെ­യ്യു­ക.

­തി­രു­വ­ന­ന്ത­പു­ര­ത്തെ നേ­മം മണ്ഡ­ല­മ­ട­ക്ക­മു­ള്ള സ്ഥ­ല­ങ്ങ­ളില്‍ കോണ്‍ഗ്രസ് വോ­ട്ട് മറി­ച്ച് നല്‍­കി­യാല്‍ പ്ര­ധാ­ന­പ്പെ­ട്ട സ്ഥാ­നാര്‍­ത്ഥി­കള്‍ നില്‍­ക്കു­ന്ന, വീ­റു­റ്റ പോ­രാ­ട്ടം നട­ക്കു­ന്ന ചില മണ്ഡ­ല­ങ്ങ­ളില്‍ ബി­ജെ­പി­യു­ടെ വോ­ട്ടു­കള്‍ മറി­ച്ചു­നല്‍­കു­മെ­ന്നാ­ണ് ഇപ്പോള്‍ അറി­യു­ന്ന­ത്. 1991­ലെ തി­ര­ഞ്ഞെ­ടു­പ്പില്‍ തി­രു­വ­ന­ന്ത­പു­രം ഈസ്റ്റില്‍ നട­ന്ന വോ­ട്ട് മറി­ക്കല്‍ രീ­തി ഇപ്പോ­ഴും ആവര്‍­ത്തി­ക്കു­മെ­ന്നാ­ണ് ലഭി­ക്കു­ന്ന സൂ­ച­ന. തി­രു­വ­ന­ന്ത­പു­രം ഈസ്റ്റില്‍ മത്സ­രി­ച്ച കെ രാ­മന്‍­പി­ള്ള­യ്ക്ക് കോണ്‍­ഗ്ര­സ് വോ­ട്ട് മറി­ച്ച് നല്‍­കാന്‍ രഹ­സ്യ­ധാ­രണ ഉണ്ടാ­യി­രു­ന്നു. പക­ര­മാ­യി നാല്‍­പ­തോ­ളം സീ­റ്റു­ക­ളില്‍ ബി­ജെ­പി­യു­ടെ വോ­ട്ടു­കള്‍ കോണ്‍­ഗ്ര­സി­ന് ലഭി­ക്കും. ഇതി­നെ­ക്കു­റി­ച്ച് കെ ജി മാ­രാര്‍ തന്റെ ആത്മ­ക­ഥ­യില്‍ എഴു­തി­യി­രു­ന്നു. കെ കരു­ണാ­ക­ര­ന്റെ നേ­തൃ­ത്വ­ത്തി­ലാ­ണ് ഈ രഹ­സ്യ­ധാ­രണ രൂ­പ­പ്പെ­ടു­ത്തി­യി­രു­ന്ന­ത്.

ഈ രഹ­സ്യ­ധാ­രണ പു­റ­ത്തു­വ­ന്ന­തി­നെ­ത്തു­ടര്‍­ന്ന് തോ­റ്റു­കൊ­ടു­ക്കാ­നാ­യി കോണ്‍­ഗ്ര­സ് നിര്‍­ത്തി­യി­രു­ന്ന ബി വി­ജ­കു­മാ­റി­നു­വേ­ണ്ടി ഇടതുപക്ഷം വോട്ടു മറിച്ചു നല്‍കി ജയി­പ്പി­ക്കു­ക­യും ചെ­യ്തി­രു­ന്നു. എന്നാല്‍ ബി­ജെ­പി പറ­ഞ്ഞ വാ­ക്ക് പാ­ലി­ച്ചു, നാല്‍­പ്പ­തി­ട­ങ്ങ­ളി­ലും കോണ്‍­ഗ്ര­സി­ന് വോ­ട്ട് മറി­ച്ചു­.

ഇ­ക്കു­റി ആറി­ട­ങ്ങ­ളില്‍ വി­ജ­യി­ക്കു­മെ­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്നു­ണ്ടെ­ങ്കി­ലും മൂ­ന്നി­ട­ങ്ങ­ളി­ലെ­ങ്കി­ലും വി­ജ­യി­ക്ക­ണ­മെ­ന്നാ­ണ് ബി­ജെ­പി ആഗ്ര­ഹി­ക്കു­ന്ന­ത്. പാ­ല­ക്കാ­ട്, നേ­മം, മഞ്ചേ­ശ്വ­രം എന്നീ നി­യോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളില്‍ കോണ്‍­ഗ്ര­സ് ദുര്‍­ബല സ്ഥാ­നാര്‍­ത്ഥി­ക­ളെ നിര്‍­ത്തു­ക­യോ ദുര്‍­ബല ഘട­ക­ക­ക്ഷി­കള്‍­ക്ക് സീ­റ്റ് നല്‍­കു­ക­യോ ചെ­യ്യു­മെ­ന്നു­മാ­ണ് അറി­യു­ന്ന­ത്.

3 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

കാത്തിരുന്ന് കാണാം :)

sm sadique പറഞ്ഞു...

അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ, തോമാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

സജി കറ്റുവട്ടിപ്പണ പറഞ്ഞു...

തനിയാവർത്തനം. അസംബ്ലി മോഹം ബി.ജെ പിയ്ക്ക് അത്ര എളുപ്പമല്ല.ഇതു കേരളമായിപ്പോയി!