എന്‍ഡോസള്‍ഫാനെതിരേ നടന്ന ഉപവാസത്തില്‍ പ്രതിപക്ഷത്തെ വിളിച്ചിരുന്നില്ല- ഉമ്മന്‍ചാണ്ടി
പ്രിയപ്പെട്ട നേതാവേ ഒന്നു ചോദിച്ചോട്ടേ? ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അങ്ങയും അങ്ങയേപ്പോലുള്ളവരും സകല കല്യാണപ്പന്തലിലും ചാത്തമൂട്ടിനും എല്ലാം വലിഞ്ഞു കയറി ചെന്നത് ആരെങ്കിലും വിളിച്ചിട്ടാണോ? കേരളത്തിനെ ജനങ്ങളുടെ പൊതു വികാരമായ ഒരു പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ മടിക്കുവാന്‍ തക്കവണ്ണം താങ്കളെ തടഞ്ഞത് ആരാണ്? മനുഷ്യത്വത്തേക്കാള്‍ തങ്കള്‍ക്കു വലുതാണൊ ദില്ലിയിലെ മേലാളന്മാര്?
അതോ എന്‍ഡോ സള്ഫാന് കമ്പനിയില്‍ നിന്നും കൈക്കൂലി വാങ്ങി ജനകീയ സമരത്തെ ഒറ്റു കൊടുക്കുന്ന അഭിനവ യൂദാസു മാരുടെ ഉപജാപക ഹസ്തങ്ങളില്‍ പെട്ടുപോയോ അങ്ങയും?
തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി മത മേലദ്ധ്യക്ഷന്മാരുടെയും കുത്തക മുതലാളിമാരുടെയും താല്പര്യങ്ങള് സമ്രക്ഷിക്കുകയാണല്ലോ പ്രധാനം. ഇനി ഏതു ജനം? എന്തു ദുരിതം? എന്തോ സള്ഫാന്?
ഏതായാലും ഉടനെ കാസറഗോഡ് ഭാഗത്തൊന്നും പോകണ്ട, കേരളത്തില്‍ ചാണകവെള്ള പ്രയോഗം വ്യാപകമാകുന്നതായി ചില വാര്‍ത്തകള്‍ കാണുന്നു.
2 അഭിപ്രായ(ങ്ങള്):
എന്ത് എന്‍ഡോ സല്ഫാന്, ഏത് കാസര്‍ഗോഡ് ????.
എന്ത് എന്‍ഡോ സല്ഫാന് ? കേരളത്തിലോ. അതൊക്കെ ഏതോ ‘പൈശാചിക’മീഡിയകള്‍ മാര്‍ക്സിസ്റ്റുകാര്‍ക്കൊപ്പം ചേര്‍ന്ന് ഉണ്ടാക്കുന്നതല്ലേ. അല്ല പിന്നെ. ഒന്ന് പോ അച്ചായാ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ