സൂപ്പര്‍താരങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പുകാര്‍ കണക്കില്‍ കൊള്ളാത്ത പണവും വസ്തുവകകളും ക്ണ്ടെത്തിയെന്നും അതിലൊരാളുടെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് ഉള്‍പ്പെടെ അമൂല്യമായ പുരാവസ്തുക്കള്‍ കണ്‍ടെത്തി എന്നും മലയാളത്തിലെ മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയുമായി നമ്മുടെ വനം മന്ത്രി ഉടനേ രംഗത്തെത്തി, താരത്തിന്റെ വീട്ടില്‍ നിന്നു ആനക്കൊമ്പ് കണ്‍ടെത്തി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം. എങ്കില്‍ പിന്നെ അത് ആനക്കൊമ്പല്ല കറിവക്കാന്‍ വെച്ചിരുന്ന വാഴപ്പിണ്ടിയാണെന്ന് തിരുത്ത് വരാന്‍ അധികം സമയം ആവശ്യമില്ലെന്നു സാരം. ഇനി മറ്റേ താരം മൂന്നാറില്‍ കയ്യേറിയ വനംവകുപ്പിന്റെ ഭൂമി താരത്തിന് തിരികെ കൊടുത്ത് അതു പിടിച്ചെടുത്ത റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ മാപ്പു പറയണമെന്ന് പ്രസ്താവന പുറകേ വരുമായിരിക്കും, ബഹുമാനപ്പെട്ട മന്ത്രീ താങ്കള്‍ ഇപ്പോള്‍ സിനിമാ സെറ്റിലല്ല ഒറിജിനല്‍ മന്ത്രിക്കസേരയിലാണിരിക്കുന്നത് എന്ന് മറന്നു പോകരുത്.
അല്ലെങ്കിലും സ്വന്തം ജീവന്‍ കൊടുത്തും നായകനെ രക്ഷിക്കുകയും നായകനെ മഹത്വവല്‍ക്കരിക്കുകയുമാണല്ലോ സൂപ്പര്‍താര സിനിമകളിലെ സഹനടന്റെ ധര്‍മ്മം.
പൂജപ്പുര വല്യപിള്ള വനം വകുപ്പിനു വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോളേ കാട്ടിലെ കരിവീട്ടിക്കും വെണ്‍തേക്കിനും ആനക്കൊമ്പിനും, പുലിനഘത്തിനും, കരിംകുരങ്ങുരസായനത്തിനും ഒക്കെ ഇനി നല്ല മാര്‍ക്കറ്റുണ്ടാകുമെന്നു ജനം പ്രതീക്ഷിച്ചിരുന്നതാ...
3 അഭിപ്രായ(ങ്ങള്‍):
കൊള്ളാം ഇഷ്ടപ്പെട്ടു...
!!
മന്ത്രി സ്ഥാനത്തിന് സമയമുണ്ട്.... അത് കഴിഞ്ഞ് പോകേണ്ടത് അവരുടെ അടുത്തേക്കല്ലെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ